തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, July 25, 2011

285 .എന്തോന്ന് ബ്ലോഗ്‌ .. എന്തോന്ന് ബ്ലോഗ്ഗര്‍ ..!?

തികച്ചും അര്‍ത്ഥശൂന്യമെന്ന് തോന്നാവുന്ന ഒന്നാണ് ഈ പോസ്റ്റ്‌. ബൂലോകത്തിലെ ഏറ്റവും പേരെടുത്ത ചിലരോട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇങ്ങനെ ഒരു പോസ്റ്റിടാമെന്നു തീരുമാനിച്ചെങ്കിലും അതിന്റെ സ്വീകര്യതയെപ്പറ്റി ഒട്ടും പ്രതീക്ഷയില്ല.. പ്രത്യേകിച്ചും അനോണികള്‍ക്ക്‌ സ്വാഗതമേകാത്ത കൂതറ അവലോകനത്തിലും.. അപ്പോള്‍ നേരെ വിഷയത്തിലേക്ക്.


ചെറുപ്പത്തില്‍ തന്നെ പലരിലും കഥപറയാനും വിമര്‍ശിക്കാനും കവിതയെഴുതാനും സിദ്ധി ഉണ്ടാകുകയോ അല്ലെങ്കില്‍ ഉണ്ടെന്നു സ്വയം തോന്നുകയോ ചെയ്യാം. എങ്കിലും ഇവയെ വായനക്കാരുടെ മുമ്പിലെത്തിക്കുക ശ്രമകരമായ ഒന്നാണ്. വാരികകളും പത്രങ്ങളും മറ്റു ആനുകാലിക പ്രസീദ്ധികരണങ്ങളും കൃതികളെ ഇന്ത്യവിടുന്ന റോക്കെറ്റ്‌ പോലെ ഇരട്ടിവേഗതയില്‍ തിരിച്ചയക്കുമ്പോള്‍ എഴുത്തുകാരന്റെ കൂമ്പടയുന്നു.. അങ്ങനെ എഴുത്തുകളെ ഒളിപ്പിച്ചും എഴുത്തിന്റെ വേദനകളില്‍ സ്വയം ഒളിച്ചും ഒതുങ്ങുന്നവര്‍ ഒടുവില്‍ കണ്ടെത്തിയ ആശ്വാസത്തുരുത്താണ് ബ്ലോഗ്‌. ബ്ലോഗ്ഗറിലോ വേര്‍ഡ്പ്രസ്സിലോ ആവട്ടെ ലക്‌ഷ്യം ഒന്ന് തന്നെ.. പ്രത്യേകിച്ചും ചിലവില്ലാതെ ഒരുകൂട്ടം വായനക്കാര്‍ക്ക് വായിക്കാന്‍ നല്ലതുമുതല്‍ ചവര്‍ വരെ തെരഞ്ഞെടുത്തു വായിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ബ്ലോഗും വളര്‍ന്നു.. മലയാളം ബ്ലോഗിനെ സംബന്ധിച്ച് ഗള്‍ഫില്‍ തങ്ങളുടെ ജീവിത കഷ്ടപ്പടുകള്‍ക്കിടയില്‍ ഒരല്‍പം ആശ്വാസം കണ്ടെത്തുകയാണ് ഇതിന്റെ പ്രധാന പ്രയോജനം. എന്നാല്‍ ഏറ്റവും കൂടുതല്‍ നല്ലതും ചീത്തയുമായ ജീവിതാനുഭവങ്ങള്‍ ഉള്ള പ്രവാസിമലയാളികള്‍ അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ വായനക്കാരും എഴുത്തുകാരുമായി.. അനുഭവമില്ലാതെ എന്തെഴുതാന്‍....!!

ബ്ലോഗിന്റെ ചില രസകരമായ കാര്യങ്ങള്‍ കൂടി ഒന്ന് എത്തിനോക്കുകയാണ്...

പെരുമാറ്റം ... ഇമേജ് ..... അഴകിയ രാമന്‍..

മലയാളികളുടെ മുഖംമൂടിവെച്ച വ്യക്തിത്തം ഏറ്റവും കൂടുതല്‍ കാണുന്നതും ഈ ബൂലോകത്ത് തന്നെ.. തറയും കൂതറയും മാത്രമല്ല കുക്കൂതറ വരെ ഇവിടെ മാന്യന്റെ വേഷമണിയുന്നു.. തെറിക്കഥകള്‍ എഴുതുന്ന ബ്ലോഗിലും അശ്ലീലം ( അതാര് നിര്‍ണ്ണയിക്കും ..?) കലര്‍ത്തിയ പോസ്റ്റിലും വായില്‍ വെള്ളം ഒലിപ്പിച്ചു വായിച്ചു പട്ടി എല്ലിനു കാത്തിരിക്കുന്നതുപോലെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുമ്പോഴും സ്വന്തം ബ്ലോഗിലോ അല്ലെങ്കില്‍ വായിച്ചു ആനന്ദിച്ച ബ്ലോഗിനെ കുറ്റം പറയുന്നിടത്തോ പ്രസ്തുത ബ്ലോഗ്‌ മലയാള ഭാഷയെ മലീമസമാക്കുന്നതും തന്നെപോലെയുള്ള ആധുനിക എഴുത്തച്ചന്‍മാരുടെ അശ്രാന്ത പരിശ്രമങ്ങളെ വിലാപത്തോടെ ഓര്‍ക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യും.. ഒപ്പം " തെറി ബ്ലോഗുകള്‍ " പൂട്ടാന്‍ തന്നാല്‍ ആവുന്ന ശ്രമങ്ങള്‍ നടത്താന്‍ പ്രതിജ്ഞ എടുക്കുകയും ചെയ്യും.. ഒപ്പം ആ ബ്ലോഗ്‌ പൂട്ടാതിരിക്കാന്‍ ഭരണങ്ങാനം പള്ളിയില്‍ രണ്ടു മെഴുകുതിരികള്‍ നേരുകയും ചെയ്യും.. ഇത്തരം പുംഗന്‍മാര്‍ എല്ലാം തന്നെ സ്ത്രീ വിമോചന / സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഒപ്പീസ് പാട്ടുകാരന്‍ ആയിരിക്കും.. സ്വന്തം ഭാര്യയെ വിട്ടു കാമുകിയുടെ കൂടി പോകുന്നതും സ്വന്തം വിവാഹമോചനക്കേസ് കോടതിയില്‍ നടക്കുന്നതും വെള്ളമടിച്ചു ഭാര്യയെ തൊഴിക്കുന്നതും കര്‍ട്ടനു പിന്നിലായതിനാല്‍ ബ്ലോഗില്‍ എന്നും മാന്യര്‍ തന്നെ..!!!

അന്യമതസ്ഥനെ കണ്ണ് തുറന്നാല്‍ കാണാന്‍ ആഗ്രഹിക്കാത്തവര്‍ പോലും ബ്ലോഗില്‍ മതേതരന്‍ തന്നെ... ഹിന്ദു മുസ്ലീം , മുസ്ലീം ക്രിസ്ത്യന്‍ , ഹിന്ദു ക്രിസ്ത്യന്‍ മുന്നണി കൂട്ടായ്മയ്ക്ക് വേണ്ടി അപ്പനപ്പൂപ്പന്‍ മുതല്‍ ജനിക്കാനിരിക്കുന്ന മുപ്പത്തി മൂന്നു തലമുറവരെ പ്രവര്‍ത്തിക്കും പ്രവര്‍ത്തിച്ചു എന്നൊക്കെ വീണ്‍ വാക്കുപറയാന്‍ ഒരു മടിയുമില്ല.. ഒരുത്തന്‍ ഇനി അഥവാ തന്റെ മതത്തില്‍ പെടാത്ത ഒരുത്തനെ ബ്ലോഗിലെങ്കിലും കുറ്റം പറഞ്ഞാല്‍ അവന്റെ തലക്കൊയ്യാന്‍ മടിക്കുകയുമില്ല.. എതിര്‍ മതത്തിലെ ജീര്‍ണ്ണതയും ദൈവങ്ങളുടെ വിശ്വസിക്കാന്‍ പറ്റാത്ത കഥകളെയും സ്വകാര്യ വെടിവട്ടങ്ങളില്‍ താറടിച്ചു കാണിക്കുമെങ്കിലും ബ്ലോഗില്‍ " അഴകിയ രാമന്‍ " തന്നെ. നട്ടെല്ല് വാഴത്തണ്ടാല്ലാത്ത ചിത്രകാരനെപ്പോലെ ചിലര്‍ ഉണ്ടെന്നതാണ് ആശ്വാസം.. ഏതെങ്കിലും ബ്ലോഗില്‍ അടി നടന്നാല്‍ പ്രതികരണം " എന്തിനാ മാഷെ കള ... ? " എന്നായിരിക്കും... ആ ഡാഷ് മോന്‍ വിളിച്ച തെറി കൊള്ളാലോ ഗഡീ എന്നാണു ആത്മഗതമെങ്കിലും.. ഇനി തെറി വിളിക്കണമെങ്കില്‍ അനോണിയായി തെറി വിളിച്ചു സായൂജ്യമടയും.. ഇനി അനോണി ഇല്ലാത്ത ബ്ലോഗുകളില്‍ ഉടന്‍തന്നെ ഒരു ഐഡി ഉണ്ടാക്കി തെറി വിളിച്ചിരിക്കും.. അല്ലെങ്കില്‍ " കണ്ടി മുടങ്ങി അര്‍ശസ് ചാടിയാലോ " എന്നുള്ള പേടിയാണ്.. ! ഇടയ്ക്കിടെ തന്റെ ബ്ലോഗില്‍ വരുന്ന സ്ത്രീ ( അല്ലെങ്കില്‍ വേഷംകെട്ടിയ പുരുഷന്‍ ) യുടെ കമന്റിനു സുഖിപ്പിച്ചു മറു കമന്റിട്ടു ഒടുവില്‍ ഓര്‍ക്കുട്ടിലും ഫെസ്ബൂക്കിലും അവരെ പിടിച്ചു സൊള്ളാന്‍ ശ്രമിക്കും. ഭാര്യ കാണുമ്പോഴാണ് ഇഷ്ടന്‍ വിവരമറിയുക..

ബ്ലോഗിന് പേരിടുമ്പോഴും ഈ അഴകൊഴമ്പന്‍ സ്വഭാവം കാണാം.. ഒരിക്കലും കടുത്ത വാക്കുകളോ അല്‍പ്പം റിബെലിസം തോന്നിപ്പിക്കുന്ന വാക്കുകളോ ഉണ്ടാവില്ല.. സ്ത്രീ വായനക്കാര്‍ പോകുമോ എന്ന പേടിയാണ് സഹജ കാരണം.. ഇടയ്ക്കിടെ പുത്തന്‍ എഴുത്തുകാരെ ഒന്ന് വെറുതെ പോക്കിവിടും.. പയ്യന്‍ പിന്നെ ആശ്രിതന്‍ ആവുമല്ലോ.. ചേട്ടന്റെ ഒരു കമന്റ് കിട്ടിയാല്‍ പിന്നെ പയ്യന്‍ രക്ഷപ്പെട്ടു.. അതോടെ പയ്യനും ചേട്ടനും പരസ്പരം പുറം ചൊറിയും.. അടുത്ത നടപടി ജബ്ബാര്‍ മാഷേപ്പോലെയുള്ളവരുടെ ബ്ലോഗില്‍ മാഷേ തിരുത്താന്‍ ശ്രമിക്കലാണ്.. എത്ര കടുത്ത് പറയുന്നോ അത്രയും മുസ്ലീം സഹോദരരുടെ പിന്തുണ കിട്ടുമെന്ന വ്യാമോഹം..

(കൂടുതല്‍ വ്യക്തിത്തങ്ങള്‍ അടുത്ത പോസ്റ്റില്‍ )

5 comments:

കൂതറHashimܓ said...

>>> ഇടയ്ക്കിടെ തന്റെ ബ്ലോഗില്‍ വരുന്ന സ്ത്രീ ( അല്ലെങ്കില്‍ വേഷംകെട്ടിയ പുരുഷന്‍ ) യുടെ കമന്റിനു സുഖിപ്പിച്ചു മറു കമന്റിട്ടു ഒടുവില്‍ ഓര്‍ക്കുട്ടിലും ഫെസ്ബൂക്കിലും അവരെ പിടിച്ചു സൊള്ളാന്‍ ശ്രമിക്കും. ഭാര്യ കാണുമ്പോഴാണ് ഇഷ്ടന്‍ വിവരമറിയുക.. <<<
ബ്ലോഗില്‍ ഈയിടെ ശ്രദ്ധയില്‍ പെട്ട ഒരു കാര്യമണിത്,

ബാക്കി ഉള്ളവക്ക് ബെര്‍ളിയുടെ പോസ്റ്റിലെ ചില വാക്കുകളാകും നല്ലത് (http://berlytharangal.com/?p=7285)
>>> നെറ്റിലെ സ്ഥിരതാമസക്കാര്‍ പൊതുവേ സദാചാരപ്രിയരും ബുദ്ധിജീവി പരിവേഷം ആഗ്രഹിക്കുന്നവരും കാരുണ്യമതി, ഉദാരമതി ഇമേജുകള്‍ കാത്തുസൂക്ഷിക്കുന്നവരുമാണ്. ഷക്കീലപ്പടം ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ പാശ്ചാത്യവാണിജ്യസിനിമകളിലെ സ്ത്രീബിംബങ്ങളുടെ ദുര്‍വിനോയഗത്തെപ്പറ്റി ബ്ലോഗ് ചെയ്യാനും അവര്‍ക്കു സാധിക്കും. അതേ സമയം, തിന്മ കണ്ടാല്‍, തിന്മയുടെ ലാഞ്ഛന കണ്ടാല്‍,അവര്‍ കൂട്ടമായി ആക്രമിക്കും, വേറിട്ട സ്വരങ്ങളെ ആക്രമിച്ചു കീഴ്‍പ്പെടുത്തും, എന്നിട്ട് ഇവിടമാണ് ലോകത്തിലെ ജനാധിപത്യസ്വര്‍ഗം എന്നു പ്രഖ്യാപിക്കും. <<<

കൂതറHashimܓ said...

:)

അനില്‍@ബ്ലോഗ് // anil said...

ഹ ഹ!!

Unknown said...

കൂതറ തിരുമേനി....എന്താ പറയുക..സത്യം പറഞ്ഞാൽ അമ്മ തല്ലു കൊള്ളും..അല്ലെങ്കിൽ അപ്പൻ പൂച്ചഇറച്ചി തിന്നും എന്ന അവസ്ഥ ആയല്ലോ..

Pony Boy said...

മുസ്ലിം വിഷയങ്ങൾ കൈകാര്യം ചെയ്ത ബഷീറിന്റെ ബ്ലോഗിലെ കമന്റുകൾ മാത്രം 900 കടന്നത് ഞാൻ കണ്ടിട്ടുണ്ട്...

പൊതുവിൽ ആള് കയറാനായി കറന്റ് അഫേയേഴ്സിൽ മസാല ചേർത്ത് ഒന്നിരാടം കൂടുമ്പോൾ പോസ്റ്റിയാൽ മതി...ബെർളി ഒക്കെ ചെയ്യുന്നത് അതാണ്..അതിനധികം പ്രതിഭവും വേണ്ട.....